കേരളം
മൂന്നു പേര്‍ക്ക് കത്രിക കൊണ്ട് കുത്തേറ്റു
പാലക്കാട്: കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് കത്രിക കൊണ്ട് കുത്തേറ്റു. തോണിപ്പാളയം സ്വദേശി വിഷ് (22), സുന്ദരം കോളനി സ്വദേശികളായ ഷാജി (29), ഷമീര്‍ (31) എന്നിവര്‍ക്കാണ് കുത്തേറ്റത്. കല്‍പ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഘര്‍ഷം.
അമ്പലത്തില്‍ എത്തിയ യുവതിയോട് പൂവ് വേണോയെന്ന് പൂക്കച്ചവടക്കാരനായ യുവാവ് ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമെന്ന് പോലീസ് പറയുന്നു. കുത്തേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടേയും പരിക്ക് സാരമുള്ളതല്ല.
ആക്രമണം നടത്തിയ മുണ്ടൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറിയിച്ചു.
