കേരളം
അമ്പലപ്പുഴയില്‍ ക്ഷേത്രത്തില്‍ മോഷണം
ആലപ്പുഴ: അമ്പലപ്പുഴ ജംഗ്ഷന് വടക്ക് ദേശീയപാതക്കരികിലുള്ള കോമന വെളിയില്‍ കാവ് ദേവീക്ഷേത്രത്തിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചുറ്റമ്പലത്തില്‍ വച്ചിരുന്ന 4 കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നു. 7 നിലവിളക്കുകളും ഉരുളിയും നഷ്ടപ്പെട്ടു. അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
