കേരളം
മൂന്നാര്‍ പഞ്ചായത്ത് ‘ഇടത്തേക്ക്’
മൂന്നാര്‍ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കൂറുമാറിയ അംഗങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് 11 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പമായിരുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണമായത്. എല്‍ഡിഎഫിന്റ പ്രവീണ രവികുമാര്‍ പ്രസിഡന്റായി ചുമതലയേറ്റു. ഒമ്പതിനെതിരെ 12 വോട്ടുകള്‍ നേടിയാണ് പ്രവീണയുടെ ജയം.
