കേരളം
വീടിന് തീപിടിച്ച് വൃദ്ധമാതാവിന് ദാരുണാന്ത്യം
ഇടുക്കി: വീടിന് തീപിടിച്ച് വൃദ്ധമാതാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ വാളകം പഞ്ചായത്തിലെ മേക്കടമ്പില്‍ എല്‍.പി. സ്‌കൂളിന് സമീപം താമസിക്കുന്ന ഓലിക്കല്‍ സാറമ്മ(85) ആണ് മരിച്ചത്. രാവിലെ 9:30 ഓടെ ആണ് സംഭവം നടന്നത്.
പുക ഉയരുന്നത് കണ്ട് സമീപവാസിയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ സാറാമ്മ തനിച്ചാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
കട്ടിലില്‍ കിടക്കുന്ന നിലയില്‍ ആണ് മൃതദേഹം കണ്ടത്. മകന്‍ ബൈജു ജോലിക്ക് പോയി കഴിഞ്ഞാണ് സംഭവം നടന്നത്. മൂവാറ്റുപുഴ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. മൂവാറ്റുപുഴ പോലീസ് സംഘവും സ്ഥലത്തെത്തി.
