കേരളം
മത്സ്യം വാങ്ങി മടങ്ങിയ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു
അമ്പലപ്പുഴ: മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡ് വാസുദേവപുരം കൊല്ലം വീട്ടില്‍(ലക്ഷംവീട്) ബേബി(75) ആണ് മരിച്ചത്. ദേശീയ പാതയില്‍ പുറക്കാട് മുരുക്കുവേലി ക്ഷേത്രത്തിന് സമീപം രാവിലെ 8.30 ഓടെയായിരുന്നു അപകടം.
ദേശീയ പാതയോരത്തുകൂടി നടന്നു പോയ ബേബിയെ ആലപ്പുഴയില്‍ നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ഭാര്യ: മണിയമ്മ. മക്കള്‍: ബിന്ദു, ഷിബു(കെ.എസ്.ഇ.ബി), മിനി, ഷീബ, സീമ. മരുക്കള്‍: പൊടിയന്‍, പ്രീത(സിഡ്‌കൊ), ബേബി, സനല്‍, ശ്യാംജിത്(ഫോറസ്റ്റ്).
