Connect with us

ഹജ്ജ് തീര്‍ഥടകന്‍ മക്കയില്‍ മരിച്ചു

കേരളം

ഹജ്ജ് തീര്‍ഥടകന്‍ മക്കയില്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ തീര്‍ഥടകന്‍ മക്കയില്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഞായറാഴ്ച്ച രാവിലെ കോഴിക്കോട് നിന്നും പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പം എത്തിയതായിരുന്നു ഇദ്ദേഹം.

ജിദ്ദയില്‍ വിമാനമിറങ്ങി ബസ് മാര്‍ഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ രാവിലെ ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top