കേരളം
പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ കലക്ടര്‍ എത്തി
തൃശൂര്‍: അതിരപ്പിളളിയിലെ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ കലക്ടര്‍ എത്തി. ജില്ല കളക്ടര്‍ നേരിട്ടു വന്ന് തങ്ങളുടെ പരാതി കേള്‍ക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. വന്യമൃഗ ഭീഷണി നേരിടാന്‍ ശാശ്വത പരിഹാരം വേണമെന്ന് അവര്‍ കലക്ടറോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആവശ്യം ചാലക്കുടി എം.എല്‍.എ സനീഷ് കുമാറാണ് കലക്ടറെ അറിയിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നു എന്നും ഒരു കുട്ടിയുടെ മരണം, അമ്മ എന്ന നിലയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും സംഭവത്തില്‍ ദുഃഖമുണ്ടെന്നും കളക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ചാലക്കുടി താലൂക് ആശുപത്രിയില്‍ വേഗത്തിലാക്കുമെന്നും കളക്ടര്‍ പറഞ്ഞു. വൈകുന്നേരം 5ന് കലക്ടറേറ്റല്‍ സര്‍വ്വകക്ഷി യോഗം നടക്കുമെന്നും കലക്ടര്‍ ഹരിത വി. കുമാര്‍ പറഞ്ഞു. ആനമല റോഡ് ഉപരോധത്തില്‍ നിന്നും പിന്തിരിയണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
