കേരളം
സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി
സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സില്‍വര്‍ ലൈന്‍ പദ്ധതി. ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ല. പദ്ധതിയുടെ തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ ഡി പി ആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
