ധനകാര്യം
ഇന്നും കുറഞ്ഞു: അഞ്ച് ദിവസംകൊണ്ട് ഇതുവരെ കുറഞ്ഞത് 560 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ സ്വര്‍ണവില താഴുകയാണ്. അഞ്ച് ദിവസംകൊണ്ട് ഇതുവരെ 560 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 53000 ത്തിന് താഴെയെത്തി.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6575 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5475 രൂപയാണ്. അതേസമയം ഇന്നലെ കുറഞ്ഞ വെള്ളിയുടെ വില ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയര്‍ന്ന് 94 രൂപയായി
