ധനകാര്യം
കുതിച്ചുയര്‍ന്ന സ്വര്‍ണ വില തിരിച്ചിറങ്ങുന്നു
കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വില തിരിച്ചിറങ്ങുന്നു. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 52,440 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,555 രൂപയാണ് വില. ഏപ്രില്‍ 19നായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ് വീണത്. പവന് 54,520 രൂപയും ഗ്രാമിന് 6,815രൂപയുമായിരുന്നു അന്നത്തെ വില. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു.
17ദിവസം കൊണ്ട് 4000 രൂപയോളമാണ് വര്‍ധിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി 2080 രൂപ കുറഞ്ഞു.ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 45,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടുമാസം കൊണ്ട് 9000 രൂപയാണ് വര്‍ധിച്ചത്. ക്രമാതീതമായ വിലവര്‍ധന കേരളത്തില്‍ സ്വര്‍ണക്കച്ചവടം കുത്തനെ കുറച്ചിരുന്നു. വീണ്ടും വില താഴോട്ടു പോകുന്നത് അക്ഷയതൃതീയ ഉത്സവത്തോടനുബന്ധിച്ച് വ്യാപാരം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
