കേരളം
സ്ത്രീപീഡന കേസ് പ്രതിയായ കിരൺ ബാബുവിനെ പരിഹസിച്ച് സംഗീത ലക്ഷ്മൺ
തിരുവനന്തപുരം : സ്ത്രീപീഡന കേസിൽ നിന്നു രക്ഷപ്പെടാൻ കെയുഡബ്ല്യുജെ മുൻ ജനറൽ സെക്രട്ടറിയും ന്യൂസ് 18 വാർത്താ അവതാരകനുമായ കിരൺ ബാബു നടത്തിയ കള്ളക്കളിയെ പരിഹസിച്ച് സോഷ്യൽ മീഡിയ അനലിസ്റ്റ് സംഗീത ലക്ഷ്മൺ.
വഞ്ചിയൂർ കോടതിയുടെ പരിഗണനയിലുള്ള സ്ത്രീപീഡന കേസിലെ വിചാരണ സ്റ്റേ ചെയ്യാൻ പരാതിക്കാരിയെ കക്ഷി ചേർക്കാതെ ഹൈക്കോടതിയെ സമീപിച്ച കിരൺ ബാബുവിൻ്റെ നടപടിയാണ് പരിഹാസ്യമായത്. ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനെ സ്വാധീനിച്ച് ഇരു ചെവിയറിയാതെ കേസ് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോയില്ല.
പരാതിക്കാരിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ കിരൺ ബാബു കുടുങ്ങി. ഇതു സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകൻ ജതിൻ ദാസ് ഫെയ്സ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലിൽ കമൻ്റ് ആയാണ് സംഗീത ലക്ഷ്മണിൻ്റെ പ്രതികരണം. പരാതിക്കാരിയെ കക്ഷി ചേർക്കാൻ കോടതി പ്രത്യേകം പറയണോ എന്ന ചോദ്യത്തിലൂടെയാണു സംഗീത ലക്ഷ്മൺ മാപ്ര നേതാവിനെ കളിയാക്കിയത്.
അഡ്വ. ജതിൻ ദാസിൻ്റെ വെളിപ്പെടുത്തൽ ഇങ്ങനെ:
കേരള ഹൈക്കോടതിയിൽ ഇങ്ങനെയൊരു സ്ത്രീ പീഡന കേസുള്ള കാര്യം ഏതേലും മാപ്ര റിപ്പോർട്ട് ചെയ്തായിരുന്നോ?
ചെയ്യില്ല. മാപ്ര യൂണിയൻ നേതാവ് കിരൺ ബാബു പ്രതിയായ കേസ് ആയതിനാൽ മാപ്രകൾ വർഗ സ്നേഹം കാണിക്കും.
വലിയതുറ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ശേഷം വിചാരണ തടസപ്പെടുത്താൻ മാപ്ര നേതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ ഇരയായ വനിതാ മാധ്യമ പ്രവർത്തകയെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവായി. വനിതാ മാധ്യമ പ്രവർത്തക കക്ഷി ചേർന്ന ശേഷം കഴിഞ്ഞ 17 നു കേസ് പരിഗണിച്ചപ്പോൾ പ്രതിയുടെ വക്കീൽ കൂടുതൽ സമയം ചോദിച്ചു മുങ്ങി. കേസ് ഇനി ജനുവരി 14 നു വീണ്ടും പരിഗണിക്കും.
ഈ മാപ്ര യൂണിയൻ നേതാവ് ഭയങ്കര സ്ത്രീ സംരക്ഷകനും ആണത്രേ.
സുരേഷ് ഗോപി വനിതാ മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വച്ച സംഭവത്തിൽ വനിതാ കമ്മിഷനു പരാതി കൊടുത്തത് ഈ നേതാവാണ്.
വനിതാ മാധ്യമ പ്രവർത്തകയ്ക്ക് എൻ. പ്രശാന്ത് ഐ എ എസ് സീമ ഇമോജി അയച്ചതിൻ്റെ പേരിൽ പൊലീസിൽ പരാതി കൊടുത്തതും ടിയാനാണ്.
സ്വന്തം കേസായപ്പോൾ വിചാരണ വൈകിപ്പിക്കാൻ ഹൈക്കോടതിയിലേക്ക് ഓടി.വഞ്ചിയൂർ കോടതി പല തവണ സമൻസ് അയച്ചിട്ടും ഹാജരാകാതെയാണ് മാപ്ര പ്രമുഖൻ ഹൈക്കോടതിയിലേക്കു വച്ചു പിടിച്ചത്.
ദിവസവും ചാനലിൽ മുഖം കാണിക്കുന്ന മാപ്ര പൊലീസിൻ്റെ പിടികിട്ടാപ്പുള്ളിയാണത്രേ!
