കേരളം
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ മൂന്നാം പ്രതി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു മൂന്നാം പ്രതിയെന്ന് റിപ്പോര്‍ട്ടുകള്‍. കട്ടിള പാളി കേസുമായി ബന്ധപ്പെട്ട പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. 2019 മാര്‍ച്ച് 19ന് മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്.ഐ.ടി. വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ എന്‍ വാസുവാണ് കമ്മീഷണര്‍.
കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തട്ടിപ്പില്‍ ഉന്നതരുടെ കൂടുതല്‍ ഇടപെടല്‍ അടക്കം റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെയാണ് ശബരിമല സ്വര്‍ണ തട്ടിപ്പില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
