കേരളം
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാരുടെ പുനഃസംഘടന: എ, ഐ ഗ്രൂപ്പുകള്‍ക്ക് അതൃപ്തി
കൊല്ലം: കൊല്ലത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാരുടെ പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് അതൃപ്തി. കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ചേര്‍ന്ന് മണ്ഡലം കമ്മിറ്റികള്‍ പിടിച്ചെടുത്തെന്നാണ് ജില്ലാ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പരാതിയുമായി നേതാക്കള്‍ കെ.പി.സി.സിയെ സമീപിച്ചു.
136 മണ്ഡലം പ്രസിന്റുമാരില്‍ 133 പേരെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വീതം വെപ്പില്‍ എ ഗ്രൂപ്പിന് 13, രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന് 26, 39 പേര് കെ സി വേണുഗോപാലിനൊപ്പം. കൊടിക്കുന്നിലിന്റെ അടുപ്പക്കാര്‍ 22 പേര്‍, കെ സുധാകരനൊപ്പം 10 പേര്‍, കെ മുരളീധരനൊപ്പമുള്ള ഒരാളുമാണ് പട്ടികയിലുള്ളത്. പട്ടിക പുറത്ത് വന്നതിന് പിന്നാലെ തന്നെ പ്രാദേശിക തലത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയത്.
