Connect with us

രാഹുലിന്റെ രാജി; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകള്‍

കേരളം

രാഹുലിന്റെ രാജി; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം.എല്‍.എ. സ്ഥാനത്തിനും ഭീഷണി. രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നില നിര്‍ത്തണോ എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ഉയര്‍ത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവര്‍ ഉയര്‍ത്തുന്നു. അതേസമയം, പരാതിയും കേസുമില്ലാതെ ഇപ്പോള്‍ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.ക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും മാര്‍ച്ച് നടക്കും. ഡി.വൈ.എഫ്.ഐ. ഇന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി. അടൂരിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിക്കും. കണ്ണൂരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വേറിട്ട പ്രതിഷേധമാണ് ഡി.വൈ.എഫ്.ഐ. നടത്തിയത്. കണ്ണൂര്‍ മലപ്പട്ടത്തെ സി.പി.എം. – കോണ്‍ഗ്രസ് സംഘര്‍ഷ സമയത്ത് രാഹുല്‍ മാങ്കുട്ടം പ്രസംഗിച്ച മലപ്പട്ടം സെന്ററില്‍ ഡി.വൈ.എഫ്.ഐ., മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സോപ്പ് വെള്ളം തളിച്ച് വൃത്തിയാക്കി. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. സുലേഖ പരിപാടി ഉദ്ഘാടനം ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം.എല്‍.എ. ഓഫീസിലേക്ക് എസ്.എഫ്.ഐ. പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. രാഹുല്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടക്കാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. ഇവര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി പ്രതിഷേധ പ്രകടനം നടത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. രാഹുല്‍ മാങ്കൂത്തില്‍ എം.എല്‍.എ.യുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ജീവനുള്ള കോഴികളെ വെച്ച് നടത്തിയ മാര്‍ച്ചില്‍ ഒരു കോഴി ചത്തിരുന്നു. മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top