കേരളം
നിരാഹാര സമരം തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: ജയിലിനുള്ളില്‍ നിരാഹാര സമരം തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍. ഇന്നലെ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്. അതേസമയം, സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. ഇന്നലെ രാഹുലിന്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എ.സി.ജെ.എം. കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്ത്.
