Connect with us

ബില്‍ ഡെസ്‌കിനെ ഏറ്റെടുത്തു പ്രൊസസ്

ധനകാര്യം

ബില്‍ ഡെസ്‌കിനെ ഏറ്റെടുത്തു പ്രൊസസ്

ഇന്ത്യന്‍ പേമെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബില്‍ ഡെസ്‌കിനെ ഡച്ച് ടെക് ഭീമനായ പ്രൊസസ് ഏറ്റെടുത്തു. ഏകദേശം 35,000 കോടി രൂപയുടേതാണ് ഇടപാട്. പേയുവിനോട് ബില്‍ഡെസ്‌കിനെ കൂട്ടിച്ചേര്‍ക്കാനാണ് പ്രൊസസിന്റെ തീരുമാനം. പേയു ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ബില്‍ഡെസ്‌കിനെ ഏറ്റെടുത്തത്. ഇന്ത്യയില്‍ പേയു സേവനങ്ങള്‍ലഭ്യമാണെങ്കിലും ബില്‍ഡെസ്‌കാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്.

ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ ഇനി ഡച്ചുകാരാകും നിയന്ത്രിക്കുക. ബില്‍ഡെസ്‌കിനെ സ്വന്തമാക്കിയതോടെ ഇന്ത്യയെന്ന സ്വപന വിപണിയാണ് ഡച്ച് കമ്പനിക്കു ലഭിക്കുന്നത്.

ഇന്ത്യയില്‍ അടുത്തിടെയായി ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഡിസംബറോടെ ഇന്ത്യയുടെ ഓദ്യോഗിക ഡിജിറ്റല്‍ കറന്‍സിയും പുറത്തെത്തുമെന്നാണു സൂചന. ഇതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ കുതിച്ചുയരും. പേയുവിനെ സംബന്ധിച്ചടത്തോളം ഇന്ത്യയിലെ കാര്യങ്ങള്‍ അനുകൂലമാണ്. ഓണ്‍ലൈന്‍ പേമെന്റ് രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗേറ്റ്വേ ആണ് ബില്‍ഡെസ്‌ക്. ഇ-കൊമേഴ്സ് പേമെന്റ് രംഗത്താണ് പേയുവിന്റെ സ്ഥാനം.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ധനകാര്യം

  • ധനകാര്യം

    ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന

     

    വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന. ഏപ്രിലിലാണ് ചൈനയുടെ കയറ്റുമതി വര്‍ധിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിയുണ്ടായിരുന്നുവെങ്കിലും തെക്ക്കിഴക്കന്‍...

  • കേരളം

    സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

     

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ കുറഞ്ഞ്...

  • ധനകാര്യം

    സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്

     

    എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്. കഴിഞ്ഞ ദിവസം വലിയ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് സ്വര്‍ണം വാങ്ങാന്‍ കരുതിയിരുന്നവര്‍ക്ക്...

  • ധനകാര്യം

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

     

    എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7140...

  • ധനകാര്യം

    സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

     

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്....

Trending News

To Top