കേരളം
ദേശാഭിമാനി ഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു
വയനാട് : കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു.
കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് കൽപ്പറ്റ പൊലീസ് കേസെടുത്തത്.
രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് റാലിക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം, ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായത്.
ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ദേശാഭിമാനിക്ക് നേര ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് ഉച്ച തിരിഞ്ഞ് കല്‍പ്പറ്റയില്‍ പ്രകടനം നടത്തും.
പ്രകടനം സമാധാനപരമായിരിക്കുമെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.
