Connect with us

പിണറായി സര്‍ക്കാരിന്റെ ആര്‍ടിഐ പോര്‍ട്ടല്‍ തട്ടിപ്പ്

കേരളം

പിണറായി സര്‍ക്കാരിന്റെ ആര്‍ടിഐ പോര്‍ട്ടല്‍ തട്ടിപ്പ്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ആര്‍ടിഐ പോര്‍ട്ടല്‍ ഒന്നാന്തരം തട്ടിപ്പ്. സര്‍ക്കാര്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായി 10 രൂപ ഫീസ് അടച്ച് അപേക്ഷ നല്‍കിയവര്‍ക്ക് ഒന്നര മാസം കഴിഞ്ഞിട്ടും മറുപടി കിട്ടുന്നില്ല. വിവരാവകാശ നിയമ പ്രകാരം 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ.

പോര്‍ട്ടലില്‍ വിവിധ വകുപ്പുകളുടെ ആര്‍.ടി.ഐ നോഡല്‍ ഓഫിസര്‍മാരായി അണ്ടര്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായി കാണാം. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് പോര്‍ട്ടല്‍ സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല. ഇതു കാരണം അപേക്ഷകള്‍ 30 ദിവസ കാലാവധി കഴിഞ്ഞും പോര്‍ട്ടലില്‍ കെട്ടിക്കിടക്കുന്നു.

വിവരാവകാശ നിയമത്തിന്റെ ലംഘനമാണ് കേരള സര്‍ക്കാരിന്റെ ആര്‍ ടി ഐ പോര്‍ട്ടലില്‍. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് കേരള സര്‍ക്കാര്‍ വിവരാവകാശ അപേക്ഷകള്‍ കൈകാര്യം ചെയ്യാനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരും മറ്റു സംസ്ഥാന സര്‍ക്കാരുകളും ആര്‍ടിഐ പോര്‍ട്ടല്‍ ആരംഭിച്ചിട്ടും കേരള സര്‍ക്കാര്‍ ഇതിനായി സൗകര്യം ഒരുക്കാത്തതിനെ ചോദ്യം ചെയ്താണ് പ്രവാസി ലീഗല്‍ സെല്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ആര്‍.ടി.ഐ പോര്‍ട്ടല്‍ ആരംഭിച്ചതായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

ആര്‍.ടി.ഐ പോര്‍ട്ടല്‍ ഏര്‍പ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി എന്‍ഐസി മുഖേന സാങ്കേതിക സഹായം നല്‍കുന്നത് സ്വീകരിക്കാതെ കേരള സര്‍ക്കാര്‍ പ്രത്യേകമായി പോര്‍ട്ടല്‍ ആരംഭിക്കുകയായിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top