Connect with us

പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്.എഫ്.ഐ. റാഗിംഗ്: പരാതിയുമായി വിദ്യാര്‍ത്ഥികള്‍

കേരളം

പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്.എഫ്.ഐ. റാഗിംഗ്: പരാതിയുമായി വിദ്യാര്‍ത്ഥികള്‍

പാലക്കാട്: പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്.എഫ്.ഐ. റാഗിംഗ് ചെയ്‌തെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളേജിലുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ബി.എ. സംസ്‌കൃതം, മലയാളം വിദ്യാര്‍ത്ഥികളായ റഷീംദ്, സഫ്വാന്‍ എന്നിവരെ എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

എന്നാല്‍ പോലീസിലും അദ്ധ്യാപകര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൂടാതെ കലാലയത്തിലെ ഭരണം നഷ്ടമായത് മുതല്‍ എസ്.എഫ്.ഐ. നിരന്തരം ആക്രമണം അഴിച്ചുവിടുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. എസ്.എഫ്.ഐ.യ്ക്കെതിരെ പരാതിപ്പെടാന്‍ പലര്‍ക്കും ഭയമാണെന്നും ഗുണ്ടകളെ പോലെയാണ് ഇവര്‍ പെരുമാറുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടക്കമുള്ള സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ചത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top