Connect with us

ഉമ്മൻ ചാണ്ടി ഇനി ഓർമ്മകളിൽ ജീവിക്കുന്ന സ്നേഹ ദീപം

കേരളം

ഉമ്മൻ ചാണ്ടി ഇനി ഓർമ്മകളിൽ ജീവിക്കുന്ന സ്നേഹ ദീപം

കോട്ടയം: പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഇനി നിത്യ വിശ്രമം.

മലയാള നാടിൻ്റെ ആദരമേറ്റു വാങ്ങി ജനനായകൻ പുതുപ്പള്ളിക്കാരുടെ കൺമുന്നിൽ നിന്ന് മടങ്ങി. പ്രാർത്ഥനകളെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ മുഖത്ത് മകൻ ചാണ്ടി ഉമ്മൻ മുഖശീല ഇട്ട് മൂടിയ ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് എത്തിച്ചു.

സംസ്ക്കാര ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ മുഖ്യകാർമ്മികത്വം വഹിച്ചു.

ശുശ്രൂഷകൾ സമാപിക്കും വരെയും വലിയൊരു ജനാവലി തന്നെ ഏറെ വൈകിയ നേരത്തും പുതുപ്പള്ളി സെൻ്റ്.ജോർജ് വലിയപള്ളി അങ്കണത്തിൽ ആദരവ് അർപ്പിച്ച് നിലയുറപ്പിച്ചിരുന്നു.

തൻ്റെ പിതാവിനോടുള്ള ജന്മനാടിൻ്റെ സ്നേഹത്തിന് മകൻ ചാണ്ടി ഉമ്മൻ നന്ദി പറഞ്ഞു. മന്ത്രിമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവരും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top