Connect with us

കൊല്ലത്തെ കുംഭാവുരുട്ടിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു

കേരളം

കൊല്ലത്തെ കുംഭാവുരുട്ടിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ ഒരാൾ മരിച്ചു

കൊല്ലം: കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സൂചന. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ കുടുങ്ങി. പോലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തി.

ഇന്ന് അവധി ദിവസമായിരുന്നതിനാൽവൊളച്ചാട്ടം കാണാൻ എത്തിയവരുടെ നല്ല തിരക്ക് ഇവിടെ ഉണ്ടായിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.

ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലമാണിത്.

എന്നാൽ പാറക്കൂട്ടങ്ങളും, ചുഴികളും നിറഞ്ഞ ഈ മേഖലയിൽ പക്ഷേ അപകടങ്ങളും പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top