Connect with us

എന്‍.എസ്.എസ്. പൊതുയോഗം പെരുന്നയില്‍ ഇന്ന് നടക്കും

കേരളം

എന്‍.എസ്.എസ്. പൊതുയോഗം പെരുന്നയില്‍ ഇന്ന് നടക്കും

ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്റിച്ചര്‍ സ്റ്റേറ്റ്‌മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗം ഇന്ന് നടക്കും. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിലാണ് യോഗം ചേരുക. രാവിലെ 11.30ന് യോഗം തുടങ്ങും. ശബരിമല വിഷയത്തിലെ ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കാര്‍ അനുകൂല നിലപാട് യോഗത്തില്‍ ഉയര്‍ന്നേക്കും. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ചര്‍ച്ചയായേക്കും.

എന്‍.എസ്.എസ്. നേതൃത്വത്തിന്റെ ഇടതു ചായിവിനെതിരെ കൂടുതല്‍ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് 2299-ാം നമ്പര്‍ ചെരുത്തൂര്‍ക്കോണം വിധ്യാധിരാജ എന്‍.എസ്.എസ്. കരയോഗം കാര്യാലയത്തിന് മുന്നില്‍ ഭാരവാഹികള്‍ ജി സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ലക്‌സ് സ്ഥാപിച്ചു. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ എന്ന് എഴുതിയ ഫ്‌ലക്‌സ് ആണ് ഭാരവാഹികള്‍ സ്ഥാപിച്ചത്.

അതേസമയം, എന്‍.എസ്.എസ്. പിന്തുണ എല്‍.ഡി.എഫിന്റെ മൂന്നാം വരവിന് ഗുണം ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. എല്ലാ ജനവിഭാഗത്തിന്റെയും പിന്തുണയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വോട്ടും ഇടതുമുന്നണിക്ക് വേണമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top