ധനകാര്യം
മില്ലെറ്റുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കുന്നു
മില്ലെറ്റുകള്‍ (ചെറുധാന്യങ്ങള്‍) ഇന്ത്യന്‍ വിപണി കീഴടക്കുകയാണ്. അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷ പ്രചാരണങ്ങളുടെ ചുവടുപിടിച്ച് റാഗി, ജോവര്‍ തുടങ്ങി വിവിധയിനം മില്ലറ്റുകളുടെ വില ഒരു വര്‍ഷത്തിനിടെ 40 ശതമാനം മുതല്‍ 100 ശതമാനം വരെ ഉയര്‍ന്നു. ഈ മേഖലയിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. മില്ലെറ്റ് വളരുന്ന പ്രദേശങ്ങളിലെ അസ്ഥിരമായ കാലാവസ്ഥ മില്ലറ്റെ് വ്യവസായ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ ജോവര്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ വരള്‍ച്ചയും ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ അധിക മഴയും മില്ലെറ്റ് വിളകളുടെ ഉത്പാദനത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഗോതമ്പ് പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങളെ അപേക്ഷിച്ച് മില്ലെറ്റുകളുടെ ഉല്‍പാദനം താരതമ്യേന കുറവാണ്. എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള ജോവറും റാഗിയും ഗോതമ്പിനെ അപേക്ഷിച്ച് യഥാക്രമം 150 ശതമാനവും 45 ശതമാനവും കൂടുതല്‍ വിലയുള്ളവയാണ്. ഇന്ത്യയുടെ മില്ലെറ്റ് കയറ്റുമതി 2022-23 കാലയളവില്‍ 610 കോടി രൂപയായിരുന്നു (7.54 കോടി യു.എസ് ഡോളര്‍).
