കേരളം
തൃശൂര്‍ ചിയ്യാരത്ത് വന്‍ മയക്കുമരുന്ന് വേട്ട
തൃശൂര്‍: കഞ്ചാവും പാര്‍ട്ടി ഡ്രഗ് ഇനത്തില്‍ പെട്ട മാരക മയക്കു മരുന്നായ മെത്താ ഫിറ്റാമിനുമായി സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ചിയ്യാരം ആല്‍ത്തറക്കടുത്തുവെച്ചാണ് നിരോധിത മയക്കുമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവുമായി വില്‍പ്പന നടത്തുകയായിരുന്നനെടുപുഴ ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പുല്ലാനി ഷോബി മകന്‍ ആരോമല്‍ (22), കുന്നംകുളം, ചൂണ്ടല്‍, പുതുശ്ശേരി, പണ്ടാര പറമ്പില്‍ കുഞ്ഞുമോന്‍ മകന്‍ ഷാനു എന്ന ഷനജ് (28) എന്നിവരെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ സഹിതം പോലീസ് പിടികൂടിയത്.
പ്രതികളില്‍ നിന്നും 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ഒരു മാസമായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
അതിനിടെ ബാംഗ്ലൂരില്‍ നിന്നും ഇവര്‍ വലിയ അളവില്‍ മയക്കുമരുന്ന് വില്‍പനയ്ക്കായി ശേഖരിച്ച് എത്തിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നുദിവസമായി പോലീസ് നിരന്തരമായി ഇവരെ പിന്തുടരുകയായിരുന്നു.
