കേരളം
എം.ഡി.എം.എ.യുമായി ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍
തിരുവനന്തപുരം: അതിമാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എം.ഡി.എം.എ. യുമായി ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍. മുഹമ്മദ് അല്‍ത്താഫ്, അമനു റഹ്മാന്‍ എം.സി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ദ്ധിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മയക്കുമരുന്നിനെതിരെയുള്ള ‘SPECIAL DRIVE’ ന്റെ ഭാഗമായി എറണാകുളം പനമ്പിള്ളി നഗറിലെ യുവജന സമാജം റോഡിലുള്ള CAPRICE RESIDENCY, യില്‍ കൊച്ചി സിറ്റി രഹസ്യന്വേഷണ വിഭാഗവും എറണാകുളം ടൗണ്‍ സൗത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത് .
ഇവരില്‍ നിന്ന് 1.25 ഗ്രാം MDMA യും 02.50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് മയക്കു മരുന്ന് എത്തിച്ച് കൊച്ചിയിലെ യുവാക്കളെ കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
