കേരളം
കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ അനാരോഗ്യത്തെത്തുടര്‍ന്നു മാറ്റിവച്ച കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് എറണാകുളത്ത് ചേരും.
സംസ്ഥാന സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട സമരപരിപാടികളാണ് പ്രധാനമായും സമിതി ചര്‍ച്ച ചെയ്യുക. ശശി തരൂര്‍ എംപി വിവാദവും യോഗത്തില്‍ ചര്‍ച്ചയാകും.
പാര്‍ട്ടിയെ അറിയിച്ചു മാത്രമേ പര്യടന പരിപാടികളുമായി മുന്നോട്ടു പോകാവൂവെന്ന കെപിസിസി അച്ചടക്ക സമിതിയുടെ നിര്‍ദേശം ലംഘിച്ച നിലപാടും ചര്‍ച്ചയ്ക്കെത്തുമെന്നാണ് സൂചന.
