കേരളം
മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പത്രിക സമര്‍പ്പണത്തിന് കോണ്‍ഗ്രസിന്റെ പതാക കണ്ടില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയെന്നതാണ്. മോദിയെ പറ്റി പിണറായി വിജയന്‍ ഒരക്ഷരം മിണ്ടില്ല. ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കും. ഇതിന് മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ട. എസ്.ഡി.പി.ഐ. പിന്തുണ സംബന്ധിച്ച കോണ്‍ഗ്രസ് നിലപാട് ഇന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും കെ.സി. വേണുഗോപാല്‍.
