Connect with us

ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ച സംഭവം: സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം

ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ച സംഭവം: സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രശ്നം ഉടന്‍ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. കാസര്‍കോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്.

അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ മോക് പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോള്‍ ചെയ്യാതെ വോട്ട് ലഭിച്ചെന്ന് യുഡിഎഫ് ഏജന്റ് നാസര്‍ ആരോപിച്ചു. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു വോട്ട് വീതം ചെയ്തപ്പോള്‍ വിവിപാറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അധികമായി ഒരു വോട്ട് കൂടി ലഭിച്ചുവെന്നാണ് നാസറിന്റെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

സംഭവത്തില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇയാള്‍ പരാതി നല്‍കിയിരുന്നു. അവസാന റൗണ്ടില്‍ പ്രശ്നം പരിഹരിച്ചു. വോട്ടിംഗ് മെഷീനില്‍ പ്രശ്‌നങ്ങളില്ലെന്നും പോളിംഗ് ദിവസം ഇത്തരത്തിലുള്ള അപാകതകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പ്രതികരിച്ചു.

കാസര്‍കോട് ബിജെപിക്ക് മോക് പോളില്‍ പോള്‍ ചെയ്യാത്ത വോട്ട് ലഭിച്ചെന്ന വിവരം ഇന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ധരിപ്പിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയതില്‍ ഇതുവരെ പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്നും നാല് കോടി വിവിപാറ്റുകളില്‍ ഇതുവരെ വ്യത്യാസം കണ്ടെത്താനായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top