Connect with us

കള്ളന്മാര്‍ കൊട്ടിയാടുമ്പോള്‍ സാത്വിക മനസുകള്‍ കളമൊഴിയുന്നു

കേരളം

കള്ളന്മാര്‍ കൊട്ടിയാടുമ്പോള്‍ സാത്വിക മനസുകള്‍ കളമൊഴിയുന്നു

തിരുവനന്തപുരം: കള്ളന്മാര്‍ കൊട്ടിയാടുമ്പോള്‍ സാത്വിക മനസ്സുകള്‍ കളമൊഴിയുന്നു. കലാമേളയിലല്ല ഇത്തവണ കാമറ കുശിനിപ്പുരയിലായിരുന്നു. അവിടെ നിന്നാണ് നന്മയുടെ ശബ്ദം പ്രതിധ്വനിച്ചു കേട്ടത്. എനിക്ക് രാഷ്ട്രീയമില്ല സര്‍, എനിക്ക് സമൂഹ നന്മയെ ലക്ഷ്യമുള്ളു സര്‍. പഴയിടം പറയുന്നു. പച്ചക്കറി സദ്യ ഒരുക്കുന്നതു തന്നെ വലിയ ബുദ്ധിമുട്ടുള്ള പണി.

അപ്പോള്‍ പിന്നെ, മാംസാഹാരം. അതിനു നില്‍ക്കുന്നില്ല. അതു കൊണ്ട് പിന്മാറുന്നു. വിവാദം കൊഴുത്തപ്പോള്‍ അടുക്കള പുറത്തു നിന്ന് പൂട്ടി. അട്ടിമറി ഉണ്ടാവുമോ?. ഭയന്നു പോയി. ആ ഭയം ബാക്കിനില്‍ക്കുന്നു. അതുകൊണ്ട് പടിയിറങ്ങുന്നു. ആരോടും പരിഭവമില്ലാതെ. എന്തായാലും അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവത്തിലെ താരം പഴയിടം മോഹനന്‍ നമ്പൂതിരിയെന്ന നാട്ടുമ്പുറ നന്മ തന്നെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top