ധനകാര്യം
മുത്തൂറ്റിന് ഉയര്‍ന്ന റേറ്റിംഗ്
മുത്തൂറ്റ് മിനി കടപ്പത്രങ്ങള്‍ക്കും ലോണുകള്‍ക്കും ഉയര്‍ന്ന റേറ്റിംഗ്. കെയര്‍ റേറ്റിങ്ങിനു പിന്നാലെ മുന്‍നിര റേറ്റിങ് ഏജന്‍സിയായ ഇന്ത്യാ റേറ്റിങ്സ് ആന്റ് റിസര്‍ച്ചും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ കടപ്പത്രങ്ങളുടെയും, ബാങ്ക് വായ്പകളുടെയും റേറ്റിംഗ് ഉയര്‍ത്തി. ട്രിപ്പ്ള്‍ ബി പ്ലസ് സ്റ്റേബ്‌ളായി ആണ് റേറ്റിങ് ഉയര്‍ത്തിയത്. മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന്റെ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ ആഗസ്റ്റ് 18ന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് സമാപിക്കും.
