ധനകാര്യം
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ടു
തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ടു. പവന് 400 രൂപ ഇന്ന് വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്. ഗ്രാമിന് ഇന്ന് 50 രൂപ വര്‍ധിച്ചു, വിപണി വില 6460 രൂപയാണ്. സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 57,000 രൂപ നല്‍കേണ്ടിവരും.
വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 85 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താത്പര്യം, അതുപോലെ ഉയര്‍ന്ന ആഗോള ഡിമാന്‍ഡ്, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒക്കെ സ്വര്‍ണ്ണവില ഉയരാന്‍ കാരണമായി. ഏപ്രിലിലെ സ്വര്‍ണവില ഒറ്റ നോട്ടത്തില്‍ ഏപ്രില്‍ 1 – ഒരു പവന് 680 രൂപ വര്‍ധിച്ചു. വിപണി വില 50880 രൂപ ഏപ്രില്‍ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ ഏപ്രില്‍ 3 – ഒരു പവന് 600 രൂപ വര്‍ധിച്ചു. വിപണി വില 51280 രൂപ ഏപ്രില്‍ 4 – ഒരു പവന് 400 രൂപ വര്‍ധിച്ചു. വിപണി വില 51680 രൂപ
