ധനകാര്യം
സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില ഉയരുന്നത്.കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന്.പവന് 840 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ പവന്റെ വില 53,360 രൂപയായി. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 6670 രൂപയിലെത്തി.ഇന്നലെ ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6565 രൂപയായിരുന്നു വില. ഈ മാസം ഏഴ്, എട്ട് തീയതികളിലായിരുന്നു സ്വര്‍ണവില ഏറ്റവും താഴ്ന്നുനിന്നത്. ഈ ദിവസങ്ങളില്‍ 50,800 രൂപയായിരുന്നു പവന് വില
