ധനകാര്യം
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്നലെ കുത്തനെ കുറഞ്ഞത് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും 360 രൂപ ഉയര്‍ന്നിരിക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53280 രൂപയാണ്.
ഇന്നലെ 1120 രൂപ കുറഞ്ഞ് വില 52000 ത്തിലേക്ക് എത്തിയിരുന്നു. യുദ്ധഭീതി ഒഴിവായതാണ് വില കുറയാന്‍ ഉണ്ടായ കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6660 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5570 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
