ധനകാര്യം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.
കഴിഞ്ഞ മാസം അവസാന ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. വിവാഹ സീസണ് ആയതിനാല്‍ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും.
