Connect with us

എക്‌സാലോജിക് – സി.എം.ആര്‍.എല്‍. കേസ് ഇന്നു വീണ്ടും പരിഗണിക്കും

കേരളം

എക്‌സാലോജിക് – സി.എം.ആര്‍.എല്‍. കേസ് ഇന്നു വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട എക്‌സാലോജിക് – സി.എം.ആര്‍.എല്‍. സാമ്പത്തിക ഇടപാടുകേസ് ഡല്‍ഹി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപ്പൂര്‍മുണ്ടായ വീഴ്ച അല്ലെന്നാണ് എസ്.എഫ്.ഐ.ഒ.യ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്.

മാസപ്പടി കേസില്‍ എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് എസ്.എഫ്.ഐ.ഒ. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.സി.എം.ആര്‍.എല്‍. ഫയല്‍ ചെയ്ത കേസില്‍ തീര്‍പ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്.എഫ്.ഐ.ഒ. മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിര്‍വ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, മാസപ്പടി കേസിലെ എസ്.എഫ്.ഐ.ഒ. അന്വേഷണം സംബന്ധിച്ച രേഖകള്‍ ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ്ജിന് ലഭിക്കില്ല. ഭാഗികമായി രേഖകള്‍ നല്‍കണമെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഷോണ്‍ ജോര്‍ജ്ജിന് രേഖകള്‍ നല്‍കുന്നത് ചോദ്യം ചെയ്ത് സി.എം.ആര്‍.എല്‍. കമ്പനി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഈ ഹര്‍ജി വിചാരണ കോടതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top