Connect with us

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ ഇ.ഡി നോട്ടീസ്

കേരളം

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ ഇ.ഡി നോട്ടീസ്

തിരുവനന്തപുരം: കിഫ് ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ ഇ.ഡി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവര്‍ക്കും നോട്ടീസ് നല്‍കിയതായാണ് വിവരം.

2019-ല്‍ 9.72 ശതമാനം പലിശയ്ക്കാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കി 2150 കോടി സമാഹരിച്ചത്. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ രണ്ടുതവണ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top