Connect with us

രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തീരുമാനമെടുത്തു: വി.ഡി. സതീശന്‍

കേരളം

രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തീരുമാനമെടുത്തു: വി.ഡി. സതീശന്‍

തിരുവനന്തപുരം: രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം ഏകകണ്ഠമായി ഇന്ന് പ്രഖ്യാപിച്ചു എന്നേയുള്ളൂവെന്നും രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തീരുമാനമെടുത്തിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയെക്കുറിച്ച് അഭിമാനം തോന്നുന്നു. ഗൗരവതരമായ പരാതി വന്നപ്പോള്‍ കുടപിടിച്ചു കൊടുക്കാന്‍ ശ്രമിക്കാതെ നടപടിയെടുത്തു. എ.കെ.ജി. സെന്ററില്‍ പൊടിപിടിച്ചും മാറാല പിടിച്ചും ഒരുപാട് പരാതികള്‍ കിടക്കുന്നുണ്ട്. ഇത് ഒരു മാതൃകയാക്കി പോലീസിന് ഫോര്‍വേഡ് ചെയ്യണം

ആദ്യം നടപടിയെടുത്തത് തങ്ങളുടെ ബോധ്യങ്ങളില്‍ നിന്നാണ്. രാഹുല്‍ എം.എല്‍.എ. സ്ഥാനത്ത് തുടരണമോയെന്ന് രാഹുല്‍ തീരുമാനിക്കട്ടെ. പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. എന്ത് തീരുമാനമെടുത്താലും തങ്ങള്‍ക്ക് ഒരു വിരോധവുമില്ല. രാഹുലിനെതിരെ പരാതി ലഭിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. രാഹുലിനെതിരെ നടപടി എടുക്കണമെന്ന് സര്‍ക്കാരിന് താല്‍പര്യമുണ്ടായിരുന്നില്ല. പ്രശ്‌നം ലൈവായി നിര്‍ത്തണമെന്ന് മാത്രമേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. സര്‍ക്കാരിന്റെ താല്പര്യം രാഷ്ട്രീയമായിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ നടപടി സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ആദ്യം പരാതി വന്നപ്പോള്‍ തന്നെ പാര്‍ട്ടി ശക്തമായ നടപടി എടുത്തു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും കാണിക്കാന്‍ കഴിയാത്ത മാതൃകയാണ് നടപടി. രാഹുല്‍ എം.എല്‍.എ. സ്ഥാനം ഒഴിയണം. തീരുമാനം എടുക്കേണ്ടത് രാഹുലാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ നിയമസഭാംഗ്വതവുമായി ബന്ധപ്പെട്ട പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്തെത്തി. ധാര്‍മികയില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്തയാളോട് ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് പറയാനാകില്ലല്ലോ എന്ന് കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും എംഎല്‍എയെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് മുരളീധരന്റെ പ്രതികരണം.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top