Connect with us

രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി സി.പി.എം. നേതാക്കള്‍

കേരളം

രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി സി.പി.എം. നേതാക്കള്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മന്ത്രി വി.എന്‍. വാസവന്റെ മറുപടി. ചെന്നിത്തല പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍.ഡി.എഫ്. തന്നെ വീണ്ടും അധികാരത്തില്‍വരുമെന്നും പ്രഖ്യാപിച്ച കാര്യങ്ങള്‍ ആരുടെയും തലയിലിടുമെന്ന് പ്രതിപക്ഷം വിഷമിക്കേണ്ടെന്നും അടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇതു ഭംഗിയായി കൈകാര്യം ചെയ്യുമെന്ന ലക്ഷ്യബോധത്തില്‍ നിന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും വാസവന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് സാമൂഹിക ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിന് മറുപടിയുമായി മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കും രംഗത്തെത്തി. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുടിശിക ഇല്ലെന്ന് ഞാന്‍ പറഞ്ഞു എന്നതാണ് സതീശന്റെ വാദമെന്നും അതിനുശേഷം എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നുവെന്നും തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുകയെന്നും അദ്ദേഹം ചോദിച്ചു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top