Connect with us

സിപിഎം എംഎൽഎ പി പി ചിത്തരഞ്ജന് ശാസന

കേരളം

സിപിഎം എംഎൽഎ പി പി ചിത്തരഞ്ജന് ശാസന

ആലപ്പുഴ എംഎല്‍എ പി. ചിത്തരഞ്ജന് സഭയില്‍ സ്പീക്കറുടെ വിമര്‍ശനം.

മന്ത്രി പി. രാജീവ് സംസാരിക്കുന്നതിനിടെ തൊട്ടുപിന്നിലിരുന്ന ചിത്തരഞ്ജന്‍ എഴുന്നേറ്റ് പോകുന്നതും പുറംതിരിഞ്ഞ് നില്‍ക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ശകാരിച്ചത്.

സഭയില്‍ നടക്കുന്ന ഗൗരവമായ ചര്‍ച്ചകളില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദങ്ങളില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ ചില സാമാജികര്‍ ഇറങ്ങി നടക്കുന്നതും സംഘം ചേര്‍ന്ന് സംസാരിക്കുന്നതുമാണ് സ്പീക്കറെ ചൊടിപ്പിച്ചിരുന്നു.

രണ്ടുതവണ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതിനിടെയാണ് ചിത്തരഞ്ജന്റെ അച്ചടക്ക ലംഘനം.

മന്ത്രിയുടെ പ്രസംഗം തടഞ്ഞ് ചിത്തരഞ്ജന്റെ പേര് പറഞ്ഞുകൊണ്ട് തന്നെ സ്പീക്കര്‍ വിമര്‍ശനം നടത്തി.

രണ്ടു തവണ പറയേണ്ടി വന്നു.

സഭയില്‍ അംഗങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ചെയറിന് പിന്തിരിഞ്ഞ് നില്‍ക്കുന്നതും ശരിയായ നടപടിയല്ല.

വളരെ ഗൗരവപ്പെട്ട പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യുമ്പോൾഅതില്‍ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദമുള്ള കാര്യങ്ങളില്‍ മാത്രം ശ്രദ്ധയും താത്പര്യവും പുലര്‍ത്തുന്നത് ഉത്തരവാദിത്തോടെയുള്ള സമീപനം അല്ല.

അത് കര്‍ക്കശമായി പറയേണ്ടി വരികയാണ്’ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top