Connect with us

പി.കെ. ഫിറോസ് രാജിവച്ച് മാതൃക കാണിക്കണമെന്ന് ബിനീഷ് കൊടിയേരി

കേരളം

പി.കെ. ഫിറോസ് രാജിവച്ച് മാതൃക കാണിക്കണമെന്ന് ബിനീഷ് കൊടിയേരി

കണ്ണൂര്‍: പി.കെ. ഫിറോസിന്റെ സഹോദരന്‍ പി.കെ. ബുജൈര്‍ ലഹരി കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പി.കെ. ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കൊടിയേരി. കേസില്‍ പി.കെ. ഫിറോസിന്റെ പങ്കും അന്വേഷിക്കണമെന്നും പി.കെ. ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ബിനീഷ് കൊടിയേരി ആവശ്യപ്പെട്ടു.

അതേസമയം, സഹോദരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തി. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ ഇടപെടില്ലെന്നും തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും പി.കെ. ഫിറോസ് പറഞ്ഞു. എന്നാല്‍, പൊലീസ് പിടികൂടിയ റിയാസ് സി.പി.എം. പ്രവര്‍ത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കള്‍ ഇറക്കി കൊണ്ടുപോയെന്നും പി.കെ. ഫിറോസ് ആരോപിച്ചു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top