Connect with us

അര്‍ജുനെ കണ്ടെത്താന്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം

കേരളം

അര്‍ജുനെ കണ്ടെത്താന്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നാണ് വിവരങ്ങള്‍. കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നതെന്ന് എസ്.പി. നാരായണ്‍ പറഞ്ഞു. ജി.പി.എസ് ലൊക്കേഷന്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയെന്ന് കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.

രണ്ട് സാധ്യതകളാണ് ഉള്ളത് – ഒന്ന് ലോറി മണ്ണിനടിയില്‍ ആകാം, അല്ലെങ്കില്‍ ഗംഗാവലി പുഴയില്‍ വീണിരിക്കാമെന്ന് കളക്ടര്‍ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാന്‍ നാവികസേനയുടെ സഹായം തേടി. നാവികസേനയുടെ വിദഗ്ധ ഡൈവര്‍മാര്‍ ഉടന്‍ സ്ഥലത്തെത്തും. എഞ്ചിന്‍ ഇന്നലെ വരെ ഓണ്‍ ആയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണ് നീക്കല്‍ വേഗത്തിലാക്കി. ഇത് വരെ അത്തരമൊരു ലോറി മണ്ണിനടിയില്‍ ഉണ്ട് എന്നതിന്റെ അടയാളങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവര്‍മാര്‍ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍വാര്‍ നാവികസേന ബേസ് കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി. ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാന്‍ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം, രക്ഷാ പ്രവര്‍ത്തനത്തിന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടന്‍ സംഭവം സ്ഥലത്തേക്ക് തിരിക്കും.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top