Connect with us

യാത്ര പുറപ്പെട്ടശേഷം നാലാം തവണയും റോബിന്‍ ബസിനെ എം.വി.ഡി. തടഞ്ഞു

കേരളം

യാത്ര പുറപ്പെട്ടശേഷം നാലാം തവണയും റോബിന്‍ ബസിനെ എം.വി.ഡി. തടഞ്ഞു

സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തൃശൂരിലും തടഞ്ഞു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ പുതുക്കാട് വെച്ചാണ് ബസ് തടഞ്ഞത്.

യാത്ര പുറപ്പെട്ടശേഷം നാലാം തവണയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞത്. അതേസമയം നിയമപരമായ പരിശോധനയാണ് നടത്തുന്നത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തുടര്‍ച്ചയായി ബസ് തടഞ്ഞതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ പുതുക്കാട് നിന്നും വിട്ടയച്ച ബസ് കോയമ്പത്തൂരിലേക്ക് യാത്ര തുടര്‍ന്നു. ഇതിനിടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാട്ടുകാര്‍ ചേര്‍ന്ന് ബസിനും ഉടമ ഗിരീഷിനും സ്വീകരണവും നല്‍കി.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top