Connect with us

ഇ.പി ജയരാജന് മറുപടിയുമായി അബ്ദു സമദ് സമദാനി

കേരളം

ഇ.പി ജയരാജന് മറുപടിയുമായി അബ്ദു സമദ് സമദാനി

കോഴിക്കോട്: ഇ.പി ജയരാജന് മറുപടിയുമായി അബ്ദു സമദ് സമദാനി. മുസ്ലിം ലീഗ് യു.ഡി.എഫിന്റെ ഉറച്ച ഭാഗം ആണെന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്ന് സമദാനി പറഞ്ഞു. ലീഗ് എന്നും യു.ഡി.എഫിന്റെ ഭാഗമായിരിക്കും. ലീഗിലെ അണികളും നേതാക്കളും സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാടാണ്. അണികള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് നോക്കി തന്നെയാണ് നേതൃത്വം തീരുമാനം എടുക്കുന്നതെന്നും സമദാനി പറഞ്ഞു.

മൂന്നാം സീറ്റ് നല്‍കാതിരിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ്. മനസാണെന്ന ഇപിയുടെ പരാമര്‍ശത്തിലായിരുന്നു സമദാനിയുടെ പ്രതികരണം. ഇപിയുടെ പരാമര്‍ശം തെറ്റാണ്. ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് തകരാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പിയെയാണ് സഹായിക്കുക. ബി.ജെ.പിക്കെതിരായ പോരാട്ടം നയിക്കുന്ന ഇന്ത്യാ മുന്നണിയെ നയിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് മറക്കരുതെന്നും സമദാനി പറഞ്ഞു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top