ധനകാര്യം
ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില ഇന്ന് 560 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53200 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6650 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5560 രൂപയാണ്.
വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. ഏപ്രില്‍ 1ന് – ഒരു പവന് 680 രൂപ വര്‍ധിച്ചു. വിപണി വില 50880 രൂപ.ഏപ്രില്‍ 12- ഒരു പവന് 800 രൂപ വര്‍ധിച്ചു. വിപണി വില 53760 രൂപ
ഏപ്രില്‍ 13- ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 53260 രൂപ.
