Connect with us

എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരും

കേരളം

എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരും

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ ഉടന്‍ മന്ത്രിയായി നിയമിക്കില്ല. മുഖ്യമന്ത്രിയുമായുള്ള എന്‍.സി.പി. നേതാക്കളുടെ കൂടിക്കാഴ്ച്ചയില്‍ തീരുമാനത്തിനായി കാത്തിരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി തുടരും. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും.

അതേസമയം, മന്ത്രി മാറ്റത്തില്‍ കടുത്ത നടപടിയിലേക്കൊരുങ്ങുകയാണ് തോമസ് കെ. തോമസ്. മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയെ ധരിപ്പിച്ചു. മന്ത്രിയാക്കാന്‍ ആകുമോ എന്ന് മുഖ്യമന്ത്രി നിലപാട് പറയണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെടുന്നുണ്ട്.

എന്‍.സി.പി.യിലെ ഒരു വിഭാഗം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവര്‍ത്തിക്കുന്നുണ്ട്. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത് ഇന്നലെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെയാണ് തോമസ് നിലപാട് കടുപ്പിച്ചത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top