Connect with us

അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

കേരളം

അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്: വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു. പിതാവിന്റെ സുഹൃത്ത് പിടിയില്‍.

മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് അയല്‍വാസി ജിതേഷ്, ജയപ്രകാശിന്റെ ഭാര്യ അനിലയെയും മകന്‍ ആദിദേവിനെയും വെട്ടിയത്. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി പോകുമ്പോഴായിരുന്നു ആക്രമണമെന്നു പൊലീസ് പറയുന്നു.

മേപ്പാടി പള്ളിക്കവലയില്‍ വച്ചായിരുന്നു സംഭവം നടന്നത്. ജയപ്രകാശിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കൈകള്‍ക്കും തലയ്ക്കുമാണു പരുക്ക്.

തലയ്ക്കും ഇടതുചെവിയുടെ ഭാഗത്തും വെട്ടേറ്റ ആദിദേവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജയപ്രകാശും പ്രതിയും തമ്മില്‍ ചില ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്നു പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top