Connect with us

അനുപമ പരമേശ്വരന്റെ പുതിയ തെലുങ്ക് ചിത്രം ടില്ലു സ്‌ക്വയറിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു

സിനിമ

അനുപമ പരമേശ്വരന്റെ പുതിയ തെലുങ്ക് ചിത്രം ടില്ലു സ്‌ക്വയറിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു

നടി അനുപമ പരമേശ്വരന്‍ തെലുങ്ക് സിനിമകളിലാണ് സജീവം. അനുപമ പരമേശ്വരന്റെ പുതിയ തെലുങ്ക് ചിത്രം ടില്ലു സ്‌ക്വയറാണ്. സിദ്ദുവാണ് നായകനായി എത്തുന്നത്. ടില്ലു സ്‌ക്വയറിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. രാധിക എന്ന ഒരു ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരിക്കുകയാണ്. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തുന്ന ടില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് റാമാണ്.

ഗാനത്തിന്റെ ആലാപനവും റാമാണ്. വരികള്‍ എഴുതിയിരിക്കുന്നത് കസര്‍ള ശ്യാമാണ്. അനുപമ പരമേശ്വരന്റേതായി സൈറണ്‍ എന്ന സിനിമയാണ് തമിഴകത്ത് ഇനി റിലീസിന് ഒരുങ്ങുന്നത്. ജയം രവി നായകനായി എത്തുന്ന സിനിമയാണ് സൈറണ്‍. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറായി ചിത്രത്തില്‍ വേഷമിടുന്നു എന്ന ഒരു പ്രത്യേകതയും സൈറണിനുണ്ട്. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്യുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top