Connect with us

കേരളത്തില്‍ 80% കമ്മീഷന്‍ ഭരണമാണ്’

കേരളം

കേരളത്തില്‍ 80% കമ്മീഷന്‍ ഭരണമാണ്’

തിരുവനന്തപുരം: കര്‍ണ്ണാടകത്തില്‍ 40% കമ്മീഷനായിരുന്നെങ്കില്‍ കേരളത്തില്‍ 80% കമ്മീഷന്‍ ഭരണമാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  കേരളം കണ്ട ഒരു വലിയ അഴിമതിയാണ് എ.ഐ ക്യാമറ ഇടപ്പാടില്‍ നടന്നത്. എന്ത് കൊണ്ടാണ് ഇത്രയും ദിവസമായിട്ടും ഈ അഴിമതിയെ പറ്റി സര്‍ക്കാര്‍ അന്വേഷിക്കാത്തത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയാണ് ഈ അഴിമതി നടന്നിട്ടുള്ളത്. കര്‍ണ്ണാടകത്തില്‍ 40% കമ്മീഷനായിരുന്നെങ്കില്‍ കേരളത്തില്‍ 80% കമ്മീഷന്‍ ഭരണമാണ് നടക്കുന്നത്. കെല്‍ട്രോണ്‍ ഈ പദ്ധതിക്ക് വേണ്ടി കരാര്‍ വിളിച്ചപ്പോള്‍ 4 കമ്പനികളാണ് രംഗത്ത് വന്നത്, അതില്‍ ഒരു കമ്പനി തുടക്കത്തിലെ അയോഗ്യരായി ബാക്കി മൂന്നു കമ്പനികള്‍ അക്ഷര, അശോക, എസ് ആര്‍ ഐ ടി, ഇതില്‍ അക്ഷരക്കും അശോകക്കും ഈ കരാറില്‍ പങ്കെടുക്കാനുള്ള അയോഗ്യതകള്‍ തെളിവുകള്‍ സഹിതം ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്, യഥാര്‍ത്ഥത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലൂടെ ഈ കരാര്‍ എസ് ആര്‍ ഐ ടി ക്ക് കെല്‍ട്രോണ്‍ നല്‍കുകയായിരുന്നു. എസ്’ ആര്‍ ഐ ടി യാണ് ഉപകരാര്‍ വഴി പദ്ധതി പ്രസാഡിയോക്ക് കൈമാറുന്നത്..

പ്രസാഡിയോ എന്ന കമ്പനി ആരുടെ സൃഷ്ടിയാണ്?എന്താണ് പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം?മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പനാണ് പ്രകാശ് ബാബു, പ്രകാശ് ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസാഡിയോ കമ്പനി.

75000 ത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ വിലയുള്ള ക്യാമറ ഒന്നിന് 9.50 ലക്ഷം രൂപക്ക് കരാര്‍ ഉണ്ടാക്കി കേരളത്തിലെ പാവപ്പെട്ടവരെയും സാധാരണക്കാരെയും കൊള്ളയടിക്കുന്ന വമ്പന്‍ അഴിമതിയാണ് ഞങ്ങള്‍ പുറത്തു കൊണ്ട് വന്നത്. 100 കോടി രൂപക്ക് പൂര്‍ത്തിയാക്കേണ്ട ഒരുപദ്ധതിക്ക് 232 കോടി രൂപ വകയിരുത്തിയാല്‍ ബാക്കി 132 കോടി രൂപ എവിടെ പോകുന്നുവെന്ന് ജനങ്ങള്‍ക്കറിയണം,,ആര്‍ക്ക് ലഭിക്കുന്നു എന്ന ചോദ്യത്തിനു ഉത്തരം കിട്ടിയേ മതിയാകു.

അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാതെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സുപ്രീം കോടതി വക്കീല്‍ വഴി നോട്ടീസയച്ചാല്‍ നാടുവിട്ട് ഓടും എന്ന ധാരണ വേണ്ട , അതിനെയെല്ലംനിയമപരമായി നേരിടാന്‍ ഞങ്ങള്‍ക്കറിയാം. വ്യവസായ മന്ത്രി പറഞ്ഞു ഉടന്‍ വകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്ന്,എന്നിട്ടോ ആഴ്ചകളായി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ കെല്‍ടോണിന്റെ കള്ള കളികള്‍ പുറത്തു വരും. നിയമ വിരുദ്ധവും ക്രമവിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്തുവെന്ന് ക്യാമ്പിനറ്റ് രേഖകള്‍ പറയുന്നിടത്താണ് കെല്‍ട്രോണ്‍ ഒളിച്ചു കളിക്കുന്നത്.പ്രകാശ് ബാബുവിന്റെ തട്ടിക്കൂട്ട് കമ്പനിക്ക് വേണ്ടിയാണ് ഇത്രയും ക്രമവിരുദ്ധമായ നടപടികള്‍ ഉണ്ടായത്. മടിയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. ഏപ്രില്‍ 23 ന് തെളിവുകള്‍ സഹിതം ഞാന്‍ പുറത്തുവിട്ട ആരോപണങ്ങള്‍ക്ക് ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തത് എന്തുകൊണ്ടാണ്? എന്നും അദ്ദേഹം ചോദിക്കുന്നു.

എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത് ഒരു അഴിമതിയും നടന്നിട്ടില്ല എന്നാണ്. ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ അഴിമതി അഴിമതിയല്ലാതാകുമോ?കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉദ്ദേശിച്ചുള്ള ഈ കരാര്‍ റദ്ദ് ചെയ്യണം. ഞങ്ങള്‍ ആരും സേഫ് കേരള പദ്ധതിക്കെതിരല്ല. പക്ഷെ അതിന്റെ പേരില്‍ കേരളത്തെ കൊള്ളയടിക്കാന്‍ അനുവദിക്കില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരും അതിന്റെ ഭാഗമായിട്ടാണ് മെയ് 20 ന് ഡഉഎ സെക്രട്ടറിയേറ്റ് വളയല്‍ സമരം സംഘടിപ്പിച്ചിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top