Connect with us

തോമസ് ചാണ്ടിയും രണ്ട് ഐ.എ.എസ്.കാരും പ്രതികള്‍

കേരളം

തോമസ് ചാണ്ടിയും രണ്ട് ഐ.എ.എസ്.കാരും പ്രതികള്‍

കോട്ടയം : മുന്‍മന്ത്രി തോമസ് ചാണ്ടിക്കും അലപ്പുഴയിലെ മുന്‍കളക്ടര്‍മാരായ പി. വേണുഗോപാല്‍, സൗരവ് ജയന്‍ എന്നിവര്‍ക്കും എതിരെ വിജിലന്‍സ് കേസെടുത്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മന്ത്രി ചാണ്ടിയുടെ രാജിക്കിടയാക്കിയ ആരോപണം ഇതോടെ വിജിലന്‍സ് കോടതിയില്‍ തെളിഞ്ഞിരിക്കുകയാണ്. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സര്‍ക്കാരിനും ഹൈക്കോടതിക്കും നല്‍കിയ റിപ്പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് വിജിലന്‍സ് നടപടി. വലിയകുളം സീറോ ജട്ടി റോഡ് നിര്‍മ്മാണം നിയമലംഘനമാണെന്നും ഈ സംഭവത്തില്‍ ഗൂഢാലോചനയും അധികാരദുര്‍വിനിയോഗവും നടന്നിട്ടുമുണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അതേ സമയം ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. അടുത്ത ദിവസം മറ്റൊരുബഞ്ച് ഈ കേസ് പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top