കായികം
T20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യുഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ T20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ടീമിലേക്കുള്ള മടങ്ങി വരവ്. മലയാളി താരം സഞ്ജു സാംസണും ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ ഇടം പിടിച്ചു.
അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും ടീമിലിടംപിടിച്ചു. ബാറ്റര്‍ യശസ്വി ജയ്സ്വാളും റിങ്കു സിങും ടീമിലില്ല. ഡിസംബര്‍ ഒമ്പതിന് അഞ്ചു മത്സര ട്വന്റി20 പരമ്പരയ്ക്ക് തുടക്കമാവും. ഡിസംബര്‍ 11, 14, 17, 19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ, സഞ്ജു സാംസണ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍.
